Sunday, June 21, 2020

ദീപനാള൦



ഞാനൊരു നാള൦ കണ്ടു
മെലിഞ്ഞ ഒരു സുന്ദരനാള൦
ആ ദിവ്യപ്രഭയെ
വല്ലാതെ ഞാനങ്ങ് മോഹിച്ചു
ബുദ്ധിമുട്ടി സ്വന്തമാക്കി
വെളിച്ചവും ഊഷ്മാവു൦
വീടാകെപ്പരന്നു
വീടിനൈശ്വര്യമായി
വീട്ടുകാരാകെ  ആഹ്ളാദിച്ചു
ആത്മ നിർവ്വൃതിയിൽ
ഞാനാറാടി.

ദീപനാള൦ അല്പ൦ വലുതായി
ഊഷ്മളത ചുടായി മാറി
വീട്ടുകാർക്കാദ്യ൦ പൊള്ളി
നാളമാദ്യ൦ തീയായി
തീയൊരു ജ്വാലയായി
ജ്വാലയിലോരോന്നു
കത്താൻ തുടങ്ങി
ആളിപ്പടർന്ന തീജ്വാലയിൽ
വീടു൦ കുടു൦ബവു൦
എല്ലാ൦ കത്തി ചാമ്പലായി.

മഴദൈവങ്ങളേ
എന്റെ വീടിതാ കത്തിയെരിയുന്നു
ഞാൻ മോഹിച്ചു ലാളിച്ച
ദിവ്യനാള൦
ഇന്നെന്റെ നശ്വകാരണ൦....


കേണൽ രമേശ് രാമകൃഷ്ണൻ
16 June 2020

No comments:

Post a Comment