Sunday, June 21, 2020

ഇന്നത്തെ ഇന്നലെയു൦ നാളെയു൦

ഇന്നത്തെ ഇന്നലെയു൦ നാളെയു൦ 

ഇന്നലകളെ എനിക്ക് പേടിയാണ്
കൈവിട്ടു പോയ നിമിഷങ്ങൾ
ഒരുപാട് നല്ല ഓർമ്മകൾ
അതിലേറേ ചീത്ത നാളുകൾ
ഉറക്കം കെടുത്തുന്ന ചിന്തകൾ
മറക്കാനാവാത്ത സംഭവങ്ങൾ

മനസ്സെപ്പോഴു൦ പറയു൦
പറഞ്ഞു കൊണ്ടേയിരിക്കു൦
അങ്ങനെ എന്താ ചെയ്തത്?
ഇങ്ങനെ ആകാമായിരുന്നു !
കുറേക്കൂടി ആലോചിക്കണമായിരുന്നു !
എന്തായിരുന്നു ഇത്ര ആവേശം?
ആരോടെങ്കിലു൦ ചോദിക്കാമായിരുന്നു!
അങ്ങനെ വേണ്ടായിരുന്നു!
ഇങ്ങനെ ആരെങ്കിലും ചെയ്യുമോ ?
ചില ഓർമ്മകൾ ഇങ്ങനെ എപ്പോഴും
ചൊറിഞ്ഞു കൊണ്ടേയിരിക്കു൦

ഇന്നാണെങ്കിൽ എനിക്ക് വയ്യ
മനസ്സിന് ഒരു സ്വസ്ഥതയില്ല
ശരീരത്തിനും നല്ല സുഖമില്ല
അപ്പോൾ പിന്നെ നാളെയാകാ൦.

നാളെയാണ് നല്ല ദിവസം .
എല്ലാം ആലോചിച്ച് ചെയ്യാം
തെറ്റുകൾ ഒന്നുമില്ലാതെ
ശരിയായ കാര്യങ്ങൾ മാത്രം
നാളെയാണ് ശരി, നാളെ മാത്രം.

എനിക്ക് നാളെ വേണം
വർഷങ്ങൾ നീണ്ട നാളെകൾ
ഒരു പാട് കാര്യങ്ങൾ ബാക്കിയുണ്ട്
ഒത്തിരി ഒത്തിരി ചെയ്യാനുണ്ട്

കിട്ടില്ലേ എനിക്ക് നാളെകൾ
നീണ്ട നീണ്ട നാളെകൾ
സഭലമാ൦ നാളെകൾ
ഒരിക്കലും തീരാത്ത നാളെകൾ ?????
    

No comments:

Post a Comment