ഒരു മുട്ട് മാത്രം മതിയായി
ഒരു കറുത്ത മനുഷ്യനെ
കഴുത്ത് ഞെരിച്ചു കൊല്ലാൻ
അയാൾ യാചിച്ചു കൊണ്ടേയിരുന്നു
ഒരു, വെറുമൊരു ശ്വാസത്തിനായി
വിട്ടില്ല, ആരു൦ വിടുവിച്ചുമില്ല
ഒമ്പത് മിനിറ്റിൽ
ഒരു ജീവൻ പിഴിഞ്ഞെടുത്തു കളഞ്ഞു
അയാൾ കറുത്തവനായത് കൊണ്ട് മാത്രം.
വെളുത്ത നിറത്തിന്റെ അഹങ്കാരം
പണ്ടേ ഉണ്ടായിരുന്നു
ലോകത്തെവിടെയു൦
പിന്നെ ഇവിടെ ഭാരതത്തിലു൦.
ഇപ്പോഴിതാ ഒരു പുതിയ ആയുധം
നിയന്ത്രിക്കാൻ, ശിക്ഷിക്കാൻ, കൊല്ലാൻ.
മുട്ട് ഒരു പുതിയ ആയുധം....
കേണൽ രമേശ് രാമകൃഷ്ണൻ
02 June 2020
No comments:
Post a Comment