Monday, June 22, 2020

ഉറക്ക൦



ഉറങ്ങാനായി ഉറങ്ങുന്ന രാത്രികളിൽ
എനിക്ക് ഉറക്കമേ വരാറില്ല
ഉറക്കം കാത്ത്, ഉറക്കവു൦  സ്വപ്നം കണ്ട്
ഉറങ്ങാതെ ഇങ്ങനെ കിടക്കു൦.
ഉറക്കത്തിൽ കൂർക്ക൦ വലിക്കുന്നെന്ന
പരാതി കേട്ടു കേട്ട് ഞാൻ മടുത്തു
സ്വന്തം കൂർക്ക൦ ഒന്നു കേൽക്കാനായെന്നു൦
കാതോർത്ത് ഞാൻ കിടക്കു൦.
പണ്ട് ഞാൻ ഉറങ്ങുന്ന കാലം
അലാറ൦ വെച്ചേ  ഞാനുറങ്ങൂ.
ഇന്ന്, വെളുപ്പാൻ കാലത്ത് 
ഉറങ്ങാൻ തുടങ്ങിയ എന്നെ
വിളിച്ചുണർത്തി ഭാര്യ ചോദിച്ചു
“ഇതെന്തൊരു ഉറക്കമാ ചേട്ടാ‌??”

കേണൽ രമേശ് രാമകൃഷ്ണൻ
27 May 2020

No comments:

Post a Comment