ഇന്നലെ പെയ്യാനിറങ്ങിയ
മേഘങ്ങളിലുണ്ടായിരുന്നൊരു
ചെറിയ കന്നിമേഘ൦.
ആദ്യമായി ഉദരത്തിലിത്തിരി
വെള്ളം നിറഞ്ഞൊരു കുഞ്ഞുമേഘ൦.
ചുറ്റും വലിയ മേഘങ്ങൾ നിന്നങ്ങനെ
പേമാരി ചൊരിയുമ്പോൾ
തന്റെ കുഞ്ഞു വെള്ളത്തുള്ളികളെ
മാറോടണച്ച്
വീണുപോകാതെ
മുറുകേ പിടിച്ചു നിന്നൊരു മേഘ൦.
കാറ്റ് വന്നടിച്ചുലച്ചപ്പോഴു൦
മറ്റു മേഘങ്ങൾ ഉന്തിത്തള്ളിയപ്പോഴു൦
തൊഴുകയ്യോടെ ഇന്ദ്രകൃപയ്ക്കായ്
കാത്തു നിന്നൊരു മേഘ൦.
പിന്നീട് ഒരിക്കൽ പെയ്തിടാമെന്ന്
പറഞ്ഞിട്ടു പോയ എന്റെ മേഘ൦....
കേണൽ രമേശ് രാമകൃഷ്ണൻ
20 June 2020
No comments:
Post a Comment