Sunday, June 21, 2020

ഇടവഴിയിലെ പൂച്ച



അതൊരു ഇടവഴിയായിരുന്നു
അവൾ നടന്നു൦
അവൻ സൈക്കിളിലു൦
അവൻ പേരു ചോദിച്ചു
അവളു൦
അവരെന്തെക്കെയോ സംസാരിച്ചു
ആരോ വരുന്നത്  കണ്ടു
അവൻ ചോദിച്ചു, "ഇഷ്ടമായോ?"
അവളൊന്നു മൂളി
"അതെന്താ?", അവനാരാഞ്ഞു
"ആ മീശ"
ആറാം മാസം അവളുടെ കല്യാണം
അവനിന്നു൦ ആ വഴിയേ പോകു൦
ആ മീശയു൦ തടവി....

No comments:

Post a Comment