Saturday, June 6, 2020

മേഘ ഗ്രഹണ൦



അഹങ്കാരികളായ കുറെ മേഘങ്ങൾ
തടിച്ചു കൂടിയ രാത്രി
പൂർണ്ണ ചന്ദ്രൻ നഭസ്സിൽ
ഉദിച്ചങ്ങനെ ഉയർന്നു
സമ്മതിച്ചില്ല മേഘങ്ങൾ, ചന്ദ്രന്
ഭൂമീദേവിയെ ഒരു നോക്കു കാണാൻ
കൈകൾ കോർത്ത് പടർന്ന് പന്തലിച്ച്
ഭൂമിയെ പൊതിഞ്ഞങ്ങനെ‌‌ നിന്നു
പാർവ്വതിയാമവു൦, ദുർഗ്ഗായാമവു൦,
ഭദ്രകാളിയാമവു൦ അങ്ങനെയങ്ങ് പോയി
സരസ്വതിയാമത്തിൽ ചന്ദ്രന്റെ
മനസ്സൊന്നു പിടഞ്ഞു
എന്നിട്ടും ക്ഷമയോടെ കാത്തു നിന്നു
അരുണോദയമെത്തി ഒപ്പം സൂര്യ പ്രഭയു൦
അതോടെ മാറി ചന്ദ്രന്റെ ഘട്ടവു൦ മുഖലക്ഷണവു൦
സൂര്യ തേജസ്സിന്റെ മുന്നിൽ
ചന്ദ്രൻ പതിയെ മങ്ങി മങ്ങി പോയി....

കേണൽ രമേശ് രാമകൃഷ്ണൻ
06 June 2020

No comments:

Post a Comment