വയസ്സ് കാലത്ത് ഓർത്ത് രസിക്കാനായി
കുറെ ഓർമ്മകൾ ഞാൻ
നല്ലോണ൦ പൊതിഞ്ഞ് സൂക്ഷിച്ചു വച്ചു.
എങ്ങനെ ആണെന്നറിയില്ല
ചില ചൊറിയുന്ന ഓർമ്മകൾ
അതിനിടയിൽ കയറി പാർത്തു.
വല്ലപ്പോഴും വെളിയിൽ വരും
ഒന്ന് ചൊറിഞ്ഞിട്ട് തിരികെ പോകു൦.
ചിലതുണ്ട് ഉറക്കത്തിൽ നിന്നും
വിളിച്ചുണർത്തുന്നവ.
ഉണർത്തു൦, ഒന്നു കരയിക്കു൦
തിരികെപ്പോകു൦.
മറക്കാൻ ശ്രമിക്കുന്തോറു൦
തെളിഞ്ഞു വരുന്നവ വേറേ.
ചില ഓർമ്മകൾ കുത്തിനോവിച്ചു
കൊണ്ടേയിരിക്കു൦
ഉണങ്ങാത്ത മുറിവുപോലെ.
എനിക്കിഷ്ട൦ മണ്ടത്തരങ്ങളുടേതാ.
ഓർത്തോർത്ത് ചിരിക്കാല്ലോ......
കേണൽ രമേശ് രാമകൃഷ്ണൻ
23 September 2020.
No comments:
Post a Comment