സമയം ഇനിയും ബാക്കിയുണ്ടല്ലോ ?
അല്പനേരം കൂടി ഞാൻ
ഇവിടെയൊന്നിരുന്നോട്ടെ.
ഒന്നുകൂടി ഇവിടെയൊക്കെ
ഒന്നു നടന്നോട്ടെ
സന്ധ്യയ്ക്ക് ഇനിയും
നേരം ബാക്കി ഉണ്ടല്ലോ
?
സൂര്യൻ നല്ലോണം ഒന്ന് മുങ്ങി മറയട്ടെ,
ഒന്നു രണ്ടു നക്ഷത്രങ്ങളെങ്കിലും
മാനത്ത് നല്ലൊണം തെളിഞ്ഞു
ഞാൻ ഒന്ന് കണ്ടോട്ടെ,
പാലൊളി നിലാവിൽ
ഞാനും
ഒന്ന് മുങ്ങി കുളിച്ചോട്ടെ.
എന്റെ കാലിന്റെ തണ്ടയ്ക്കും തുടയ്ക്കും
കരുത്ത് ഇനിയും ബാക്കിയുണ്ടല്ലോ ?
കുറെ ദൂരം കൂടി
ഞാൻ ഒന്ന് നടന്നോട്ടെ,
ശ്വാസകോശങ്ങൾ നിറയും വരെ
വായുവിനെ വലിച്ചൊന്നു കയറ്റിക്കോട്ടെ,
ചില കാഴ്ചകൾ കണ്ണ് നിറയെ
ഞാൻ ഒന്നുകൂടി കണ്ടോട്ടെ,
എന്തിനാണിത്ര ധൃതി ?
സമയം ഇനിയും ബാക്കിയുണ്ടല്ലോ ?
കുറെ നേരം കൂടി
ഇവിടെയൊക്ക
ഞാൻ ഒന്നു നിന്നോട്ടെ…..
കേണൽ രമേശ് രാമകൃഷ്ണൻ
No comments:
Post a Comment