മൃതസഞ്ജീവനി തേടിത്തേടി
കുറേ ഇലകൾ ഞാൻ തിന്നു നോക്കി
ഹനുമാൻജി തിരിച്ചറിയാഞ്ഞ സഞ്ജീവനി
എനിക്കെവിടുന്നു കിട്ടാനാ ?
കണ്ണിൽ കാണുന്ന ഇലകളെല്ലാ൦ തിന്നുന്ന
ആടുകൾക്ക് അറിയാമായിരിക്കു൦
സഞ്ജീവനിച്ചെടി.
അതുകൊണ്ട് തന്നെ ആയിരിക്കും
ആടുകളെ മനുഷ്യൻ
യഥേഷ്ടം വെട്ടി നുറുക്കി
കറി വെച്ച് തിന്നുന്നത്...
🐐🐏🐑😋🤗🤔😥😰😭
കേണൽ രമേശ് രാമകൃഷ്ണൻ
04 Jul 2020
No comments:
Post a Comment