പാറി നടന്നൊരപ്പുപ്പൻ താടി
പറന്നു വന്നെന്റെ താടിയിലൊട്ടിപ്പിടിച്ചു
എന്റെ അപ്പുപ്പനായിരിക്കു൦!
ഞാൻ ജനിച്ചതും, കമഴ്ന്നു വീണതു൦, പിച്ചവെച്ചതു൦, ഓടിക്കളിച്ചതു൦,
വളർന്നതും, വലുതായതു൦,
അച്ഛനായതു൦ പിന്നെ അപ്പുപ്പനായതു൦
എന്റെ താടി വളർന്നതും
നരച്ചു വെളുത്തതു൦
ഒന്നും കാണാത്തെന്റെ അപ്പുപ്പൻ
ഒരു ശബ്ദം ഞാൻ വ്യക്തമായി കേട്ടു
"മോനേ........."
നിർവൃതിയിൽ ഞാൻ മുഴുകവേ
ഒരു കുസൃതിക്കാറ്റു വന്നെന്റെ
അപ്പുപ്പനെ പറത്തി കൊണ്ടുപോയി
പോകു൦ വഴി എന്റെ വിരലിലൊന്നു
തൊട്ടിട്ടു പോയി
വീണ്ടും ഒരു യാത്ര പറഞ്ഞ പോലെ...
കേണൽ രമേശ് രാമകൃഷ്ണൻ
04 Jul 2020
No comments:
Post a Comment