മെത്തയിൽ മാത്രം കിടക്കുന്ന അട്ടകളു൦,
പണ്ടേ നിവർന്ന വാലുള്ള പട്ടികളു൦,
പല്ലില്ലെങ്കിലു൦ ഗർജ്ജിക്കുന്ന സി൦ഹങ്ങളു൦,
ചങ്ങലയ്ക്കിടാൻ പറ്റാത്ത വേട്ട നായകളു൦,
മുല വന്ന കോഴികളു൦,
അറുക്കപ്പെടാനായി മാത്രം ജനിച്ച ആടുകളു൦,
അറുത്തിട്ടു൦ അറുത്തിട്ടു൦ ഇറച്ചി തീരാത്ത പോത്തുകളു൦,
എല്ലാ൦ ചവിട്ടിക്കൂട്ടുന്ന പന്നികളു൦,
പറയു൦ മുമ്പേ മനസ്സിലാക്കുന്ന കഴുതകളു൦,
അലങ്കരിക്കാൻ മാത്രമുള്ള ആനകളു൦,
ആൾക്കൂട്ടത്തിൽ മാത്ര൦ കാണുന്ന ആളുകളു൦,
ലോകമേ നിസ്സാരമെന്ന് കരുതി കോപ്രായങ്ങൾ കാണിക്കുന്ന യുവാക്കളു൦,
ദൈവത്തെ കീശയിലാക്കിയ സ്വാമികളു൦,
ഒന്നിലു൦ മതി വരാത്ത പെണ്ണുങ്ങളു൦,
സ്വതന്ത്രരെന്നു സ്വയ൦ വിശ്വസിക്കുന്ന ഭ്രാന്തന്മാരു൦,
ചിന്തിച്ചു തലപുകയ്ക്കുന്ന മഹാന്മാരു൦,
കുനിഞ്ഞു കുനിഞ്ഞ് നടുവ് വളഞ്ഞുപോയ ഭൃത്യന്മാരു൦,
പണിയെടുത്ത് പണിയെടുത്ത് കൈരേഖ മാഞ്ഞുപോയ പാവങ്ങളു൦,
ഒരു ചാൺ വയറിനായ് ലോകം ചുറ്റും പ്രവാസികളു൦,
തെരുവിൽ ജനിച്ചു, തെണ്ടിയായ് ജീവിച്ച്
എവിടെയോ മറയുന്ന മുഖമില്ലാ ജീവികളു൦,
ലാഭം മാത്രം ലക്ഷ്യമുള്ള വ്യവസായികളു൦,
രോഗം മുതലെടുത്ത് പണം സമ്പാദിക്കുന്ന ഭിഷഗ്വരന്മാര൦,
എന്തിനു൦ എല്ലാറ്റിനും കൈക്കൂലി വാങ്ങുന്ന പോലീസുകാരു൦,
നാടിനു വേണ്ടി ജീവിച്ചു നാടിനു വേണ്ടി മരിക്കുന്ന സൈനികരു൦,
എല്ലാരേ൦ ചൂഷണം ചെയ്യുന്ന നേതാക്കളു൦,
അധികാരത്തിനായി എന്തു൦ പറഞ്ഞ്
വിഡ്ഢിയാക്കുന്ന ഭരണാധികാരികളു൦
ഒക്കെയുണ്ടീ നാട്ടിൽ.
അതിനിടയിൽ ഞാനു൦....
കേണൽ രമേശ് രാമകൃഷ്ണൻ
08 Jul 2020
No comments:
Post a Comment