മീനുക്കുട്ടി സുന്ദരിയായ ഒരു മിടുക്കിയാണ്. ഒരു ചുറുചുറുക്കുള്ള കുട്ടി. എപ്പോഴും ഇങ്ങനെ ഓടിച്ചാടി നടക്കുന്ന പ്രകൃതം. യവ്വനത്തിലേക്ക് കാലെടുത്തു വെക്കുന്ന പ്രായം. അതായത് പതിനൊന്നു വയസ്സ്. നമ്മുടെ പുത്തൻ വീട്ടിലെ ചന്ദ്രൻ സാറിന്റെയും ഭാര്യ പ്രശാന്തിയുടെയും ഒരേയൊരു മകൾ. ലാളിച്ചു വളർത്തുന്ന കുട്ടി.
മീനു രാവിലെ ഏഴു മണിക്ക് സ്കൂളിൽ പോകും. ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരികെ വരും.
ചന്ദ്രൻ സാറ് രാവിലെ എട്ടിന് ഓഫീസിൽ പോയാൽ വൈകിട്ട് ആറിനാണ് തിരികെ വീട്ടിൽ എത്തുന്നത്. പ്രശാന്തിക്കാണെങ്കിൽ വീട്ടിൽ പെരുത്ത ജോലിയുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് ഉറങ്ങുന്നത് പതിവാണ്. ആ സമയത്താണ് മീനുക്കുട്ടി കളിക്കാൻ ഇറങ്ങുന്നത്. അയൽപക്കത്തെ ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ വരും കളിക്കാൻ. പരിസരത്തെല്ലാം ഓടി നടന്നു കളിക്കും. മിക്കവാറും പ്രശാന്തി വിളിച്ചു പറയും
“മോളേ സൂക്ഷിക്കണേ. പ്രായമറിയിക്കാൻ പോണ പെണ്ണാണ് നീ”
ഓടിക്കൊണ്ട് തന്നെ മീനു വിളിച്ചു പറയും
“ സാരമില്ല അമ്മേ. ഞാൻ വീഴാതെ സൂക്ഷിക്കാം”.
കളി എല്ലാം കഴിഞ്ഞ് മീനു , വീടിന്റെ പുറകു വശത്തെ തൊഴുത്ത് പുരയിൽ പോയി കറുമ്പി പശുവിനെയും മകൻ മൂരിക്കുട്ടനെയും ഒന്ന് തടവി ലാളിച്ചിട്ടേ വീടിന്റെ ഉള്ളിൽ കയറൂ.
കൂട്ടുകാരിൽ പടിഞ്ഞാറ്റേ വീട്ടിലെ സുഷമയാണ് ഏറ്റവും അടുത്ത സഖി. തെക്കേ പറമ്പിലെ സോമനാണെങ്കിൽ എപ്പോഴും മീനുവിന്റെ ടീമിലേ കളിക്കൂ. ഒരിക്കൽ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു
“ എനിക്ക് മീനുവിനെ വലിയ ഇഷ്ടമാണ്”.
മീനു പറഞ്ഞു
“ എനിക്കും എല്ലാരേം വലിയ ഇഷ്ടമാണ്”
എന്നിട്ട് സുഷമയുടെ അടുത്തേക്ക് ഓടിപ്പോയി.
പിന്നീട് ഒരു ദിവസം സോമൻ പറഞ്ഞു
“ നമുക്ക് ഗുസ്തി പിടിച്ചു കളിക്കാം ?” .
മീനുവിനെ അവൻ വെല്ലുവിളി നടത്തി. ഗുസ്തി പിടിക്കുന്നതിനിടയിൽ സോമൻ മീനുവിനെ എവിടൊക്കെയോ പിടിച്ചു. പിന്നെ കെട്ടിപ്പിടിച്ചു. കുതറി മാറി മീനു ചോദിച്ചു
“ സോമാ, നീ എന്തിനാ അങ്ങനെ ഒക്കെ പിടിക്കുന്നെ ?”
ചിരിച്ച് കൊണ്ട് സോമൻ പറഞ്ഞു
“അയ്യോ മീനൂ, ഗുസ്തിയിൽ അങ്ങനെയാണ്. നമുക്ക് എവിടെ വേണമെങ്കിലും പിടിക്കാം. മീനുവും എന്നെ എവിടെ വേണമെങ്കിലും പിടിച്ചോളൂ”
“ ദേ, ഒരു കടി ഞാൻ വച്ച് തരും”
എന്ന് പറഞ്ഞു കൊണ്ട് സുഷമയോടൊപ്പം കല്ല് കളിക്കാനായി മീനു ഓടിപ്പോയി.
കുറെ നാൾ അങ്ങനെ കഴിഞ്ഞു പോയി. മീനുക്കുട്ടി കുറേക്കൂടി സുന്ദരിയായി. അംഗലാവണ്യം കൂടുതൽ വർദ്ധിച്ചു.
ഒരുദിവസം മീനുവിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?”
മീനു പറഞ്ഞു
“ ചോദിച്ചോളൂ, കണക്കിന്റെ സംശയമാ ?”
സോമൻ നിക്കറിന്റെ പോക്കറ്റിൽ നിന്നും ഏതോ ഇംഗ്ലീഷ് മാസികയിൽ വന്ന ഒരു പരസ്യം ഉള്ള ഒരു കടലാസ് മീനുവിനെ കാണിച്ചു. അതിൽ ഒരു സുന്ദരി ബ്രേസിയറും പാന്റിയും മാത്രം ധരിച്ച് ചിരിച്ചു കൊണ്ട് നില്ക്കുന്നു. സോമൻ ചോദിച്ചു
“ മീനുവിനുണ്ടോ ഇതുപോലുള്ള ഡ്രസ്സ് ?”
ചിരിച്ച് കൊണ്ട് മീനു പറഞ്ഞു
“ ഉണ്ടല്ലോ ! ഈയിടെ അമ്മ മൂന്നാല് ജോഡി വാങ്ങിച്ചു തന്നു “.
സോമൻ തുടർന്നു.
“ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ, മീനു ആരോടെങ്കിലും പറയുമോ ?”
ഒന്ന് ആലോചിച്ചിട്ട് മീനു പറഞ്ഞു.
“ ഇല്ല. പെട്ടെന്ന് ചോദിക്ക്, എനിക്ക് പോണം.”
അല്പം വിറയിലോടെ സോമൻ പറഞ്ഞു
“ ഞാൻ ഇതുവരെ ഒരു പെണ്ണിനെയും ബ്രേസിയറും പാന്റിയും ഇട്ട് കണ്ടിട്ടില്ല. ഒരു വലിയ ആഗ്രഹമാണ്. മീനു അത് മാത്രം ഇട്ടിട്ട് എന്നെ കാണിക്കുമോ ?”.
എന്നിട്ട് തല കുനിച്ച് അങ്ങനെ നിന്നു.
മീനു കുറെ നേരം ആലോചിച്ചതിന് ശേഷം പറഞ്ഞു.
“ശരി. കാണിക്കാം. പക്ഷേ മറ്റാരും അറിയരുത്. പിന്നെ ഇയാളും ഒരു കാര്യം ചെയ്യണം”.
വളരെ ആകാംക്ഷയോടെ സോമൻ ചോദിച്ചു
“ ഞാൻ എന്ത് ചെയ്യണം? മീനുവിന് വേണ്ടി മാത്രം ഞാൻ എന്തും ചെയ്യും. “
“ നാളെ ഉച്ച കഴിഞ്ഞ് ഞങ്ങളുടെ വീടിന്റെ പുറകിൽ ഉള്ള തൊഴുത്ത് പുരയുടെ അടുത്ത് വരണം. ഒരു ചുവന്ന നിക്കറ് മാത്രം ഇട്ടുകൊണ്ട്. മറ്റ് ആരോടും പറയല്ലേ “.
സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി സോമന്.
പിറ്റേന്ന് സ്കൂളിൽ വെച്ചേ മീനു കൂട്ടുകാരോട് പറഞ്ഞു അന്ന് കളിക്കാൻ വരേണ്ടാ എന്ന്.
ഇതിനിടെ സോമൻ അവന്റെ കയ്യിൽ ചുവന്ന നിക്കറ് ഇല്ലാഞ്ഞിട്ട് ഒരു കൂട്ടുകാരന്റെ കയ്യിൽ നിന്നും കടം വാങ്ങി ധരിച്ച് പറഞ്ഞ സമയത്തിന് മുമ്പേ തൊഴുത്തിന്റെ സമീപത്ത് വന്നു നിന്നു.
പറഞ്ഞത് പോലെ മീനു വീടിന്റെ പുറകു വശത്തെ വാതിൽ തുറന്ന് തൊഴുത്തിന്റെ അടുത്തെത്തി. ഒരു പാവാടയും ഉടുപ്പും ധരിച്ച് കൊണ്ട്.
സോമൻ ചോദിച്ചു
“ഞാൻ പറഞ്ഞ കാര്യം ?”
മീനു അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു
“ ഉണ്ട്, അടിയിൽ ഇട്ടിട്ടുണ്ട്”.
സോമനെ വെളിയിൽ നിർത്തിയിട്ട് മീനു തൊഴുത്ത് പുരയുടെ വാതിൽ തുറന്ന് അകത്തു കയറി. കതകടച്ചു. കുറെ നേരം കഴിഞ്ഞ് പുറത്ത് വന്നു. എന്നിട്ട് പതിയെ പറഞ്ഞു
“ഇയാള് അകത്തു കയറി ഇരിക്ക്. ആരും കാണാതെ ഞാൻ വരാം”.
പറഞ്ഞു തീരാത്ത താമസം, സോമൻ അകത്തു കയറി. പെട്ടെന്ന് തന്നെ മീനു കതക് പുറത്ത് നിന്നും കുറ്റിയിട്ടു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ തൊഴുത്തിൽ നിന്നും ഓടുന്ന ശബ്ദം കേട്ടു. വാതിൽ തുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
“ അയ്യോ, അയ്യോ രക്ഷിക്കണേ” എന്ന നിലവിളി കേട്ടു.
മീനു കതകിന്റെ കുറ്റി മാറ്റിയിട്ട് വീട്ടിലേക്ക് ഓടി.
അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സോമൻ ഓടി പോകുന്നത് കണ്ടു. ചന്തിയിൽ നിന്നും കാലിലൂടെ രക്തം ഒലിപ്പിച്ച് കൊണ്ട്.
കുറച്ചു നേരം കഴിഞ്ഞ് മീനു തൊഴുത്തിൽ പോയി അഴിച്ചു വിട്ടിരുന്ന മൂരിക്കുട്ടനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു. കൊമ്പിന്റെ അറ്റത്ത് പുരണ്ടിരുന്ന രക്തം തുടച്ചു വൃത്തിയാക്കി. എന്നിട്ട് അവനെ കെട്ടിയിട്ടു.
പിന്നീട് ഒരിക്കലും സോമൻ...,.
കേണൽ രമേശ് രാമകൃഷ്ണൻ
22 Nov 2020
No comments:
Post a Comment