Sunday, May 31, 2020

തനിയെ



തനിയെ ഇരിക്കാൻ
എനിക്ക് പേടിയാണ്.
അന്ധകാരത്തെയല്ല
ശ്മശാനമൂകതയെയല്ല
വീട്ടുകാരെ ആരെയുമല്ല
ശത്രുക്കൾ എനിക്കാരുമില്ല
ഭൂതപ്രേത പിശാചുക്കളെയല്ല
കൂടെയുള്ള നല്ല ആത്മാക്കളെയല്ല
ദൈവത്തെയു൦ ചെകുത്താനെയുമല്ല.

പിന്നെ

എനിക്ക് പേടി എന്നെത്തന്നെ
എന്റെ ചിന്തകളെ
എന്റെ വിഡ്ഡിത്തരങ്ങളെ
ചിന്തിച്ചു ചിന്തിച്ചു
ഞാൻ എന്റെ മനസ്സിൽ
പണിതുയർത്തുന്ന സൌധങ്ങൾ
തകർന്നെന്റെ തന്നെ തലയിൽ
വീഴുമോയെന്ന പേടി...

കേണൽ രമേശ് ‌രാമകൃഷ്ണൻ
31 ‍May 2020


No comments:

Post a Comment